SignIn
Kerala Kaumudi Online
Friday, 26 April 2024 11.48 PM IST

മുംബയ് എട്ടു നിലയിൽ പൊട്ടി

mumbai

ലക്നൗവിനോട് മുംബയ് 36 റൺസിന് തോറ്റു,

കെ.എൽ രാഹുലിന് സെഞ്ച്വറി

മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ പുതിയ സീസണിലും മുംബയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. തുടർച്ചയായ എട്ടാം മത്സരത്തിലും മുംബയ് തോറ്റു. ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയിന്റ്‌സാണ് 36 റൺസിന് മുംബയ്‌യെ കീഴടക്കിയത്. ​ ​ക്യാ​പ്ട​ൻ​ ​കെ.​എ​ൽ​ ​രാ​ഹു​ലി​ന്റെ​ ​സെ​ഞ്ച്വ​റി​യു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ല​ക്നൗ​ ​സൂ​പ്പ​ർ​ ​ജ​യി​ന്റ്സ് 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 168​ ​റ​ൺ​സ് ​നേ​ടി. മറുപടിക്കിറങ്ങിയ മുംബയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കും (31 പന്തിൽ 39)​,​ യുവതാരം തിലക് വർമ്മയ്ക്കും (27 പന്തിൽ 38)​ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഇഷാൻ കിഷൻ 20 പന്ത് നേരിട്ട് റൺസ് മാത്രമെടുത്ത് പുറത്തായി. ലക്നൗവിനായി ക്രുണാൽ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ ലക്നൗ നിരയിൽ മ​റ്റു​ള്ള​വ​ർ​ ​പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ​ഉ​യ​രാ​തി​രു​ന്ന​പ്പോ​ൾ​ ​ഒ​റ്റ​യാ​ൾ​ ​പ്ര​ക​ട​ന​വു​മാ​യി​ ​രാ​ഹു​ൽ​ ​ടീ​മ​ന്റെ​ ​ന​ട്ടെ​ല്ലാ​വു​ക​യാ​യി​രു​ന്നു. 62​ ​പ​ന്ത് ​നേ​രി​ട്ട് ​രാ​ഹു​ൽ​ 12​ ​ഫോ​റും​ 4​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 103​ ​റ​ൺ​സ് ​നേ​ടി.​രാ​ഹു​ലി​ന്റെ​ ​സീ​സ​ണി​ലെ​ ​ര​ണ്ടാം​ ​സെ​ഞ്ച്വ​റി​യാ​ണി​ത്.​ ​ ​മ​നീ​ഷ് ​പാ​ണ്ഡെ​ 22​ ​റ​ൺ​സെ​ടു​ത്തു.​ ​മും​ബ​യ്ക്കാ​യി​ ​മെ​റി​ഡി​ത്തും​ ​പൊ​ള്ലാ​ഡും​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MUMBAI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.