കോട്ടയം . കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ അവതരിപ്പിച്ച വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്സ് നാടകത്തിന്റെ 270-ാമത് വേദിയുടെ ഉദ്ഘാടനവും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് പ്രദീപ് മാളവികയെ ആദരിക്കലും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, അഭില അബ്ദുള്ള, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, എം ബിനോയ് കുമാർ, പ്രസന്നൻ ആനിക്കാട്, അനീഷ് ആനിക്കാട് എന്നിവർ പങ്കെടുത്തു. തുടർന്ന് മഞ്ഞുപെയ്യുന്ന മനസ്സ് നാടകം അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |