അല്ലു അർജുൻ ചിത്രം പുഷ്പ 2വിന്റെ ചിത്രീകരണം നിറുത്തിവച്ചു.തിരക്കഥയിൽ മാറ്റം വരുത്തുന്നതാണ് കാരണം. കെ.ജി.എഫ് 2 വിനു ലഭിച്ച സ്വീകാര്യതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുഷ്പ 2 കൂടുതൽ വിപുലമാക്കാനാണ് തീരുമാനം. കെ.ജി.എഫ് ചാപ്ടർ 2 നേടുന്ന വമ്പൻ വിജയം മറികടക്കുന്ന തരത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന തീരുമാനത്തിൽ ചിത്രീകരണം നിറുത്താൻ സംവിധായകൻ സുകുമാർ നിർബന്ധതിനാകുകയായിരുന്നു.
അല്ലു അർജുൻ നായക വേഷത്തിൽ എത്തിയ പുഷ്പ തെലുങ്കിനു പുറമേ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹിന്ദിയിൽ നിന്ന് 100 കോടി നേടി . പുഷ്പ 2വിനു വേണ്ടി 100 ദിവസമാണ് അല്ലു അർജുൻ നീക്കിവയ്ക്കുന്നത്.
ഫഹദ് ഫാസിൽ പ്രതിനായക വേഷം അവതരിപ്പിച്ച ചിത്രത്തിൽ രശ്മിക മന്ദാനയായിരുന്നു നായിക. അനസൂയ ഭരദ്വാജാണ് മറ്റൊരു താരം. ഫഹദ് ഫാസിലും അനസൂയയും രണ്ടാം ഭാഗത്തിലും ഉണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |