ചിരഞ്ജീവിയും രാംചരൺ തേജയും ആദ്യമായി മുഴുനീള വേഷത്തിൽ അഭിനയിക്കുന്ന ആചാര്യ എന്ന ചിത്രത്തിൽ നിന്ന് കാജൽ അഗർവാളിനെ ഒഴിവാക്കി. കാജലും പൂജ ഹെഗ്ഡെയുമായിരുന്നു ചിത്രത്തിലെ നായികമാർ. ചിരഞ്ജീവിയുടെ നായികയായിരുന്നു കാജൽ. ചിരഞ്ജീവിയും കാജലും ചേർന്നുള്ള ഗാനരംഗം ചിത്രീകരിക്കുകയും ചെയ്തിരുന്നു. കാജലിനെ ഒഴിവാക്കിയതിന്റെ കാരണം സംവിധായകൻ കൊരട്ടാല ശിവ് ഇപ്പോൾ വെളിപ്പെടുത്തി. അല്പം തമാശ നിറഞ്ഞ കഥാപാത്രമായിരുന്നു കാജലിന്റേത്. എന്നാൽ ആ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് കാജലിനെ പോലെ താരമൂല്യമുള്ള ഒരാൾക്കു അതുപോലൊരു വേഷം കൊടുത്താൽ അതു അവരോടു ചെയ്യുന്ന നീതികേടാവും. കാരണം വ്യക്തമാക്കിയപ്പോൾ കാജൽ സന്തോഷപൂർവം പിന്മാറി എന്നും കൊരട്ടാല ശിവ പറഞ്ഞു. ചിത്രത്തിലെ ലാഹേ ലാഹേ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയിൽ കാജൽ അഗർവാളിന്റെ രംഗങ്ങൾ ഉൾപ്പെടുത്തിയതുമാണ്. എന്നാൽ ട്രെയിലറിൽ രാംചരൺ തേജയുടെ നായികയായ പൂജ ഹെഗ്ഡയെ മാത്രമേ ഉൾപ്പെടുത്തിയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |