SignIn
Kerala Kaumudi Online
Friday, 26 April 2024 12.39 PM IST

പാചകവാതകം പൈപ്പിലൂടെ ഗെയിൽ ഗ്യാസ് കമ്മിഷൻ ചെയ്തു

gas
ഗെയ്ൽ ഇന്ത്യ കൂടാളിയിലെ സ്റ്റേഷനിൽ നിന്നും ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനു വാതകം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗെയ്ൽ കൺസ്ട്രക്ഷൻസ് ജനറൽ മാനേജർ എം.വിജു നിർവഹിക്കുന്നു.

കണ്ണൂർ: പാചകവാതകം പൈപ്പ് വഴി വീടുകളിൽ എത്തിക്കുന്നതിന്റെ ആദ്യഘട്ട കമ്മിഷനിംഗ് കൂടാളിയിൽ നടന്നു. ഗെയ്ൽ ഇന്ത്യ കൂടാളിയിലെ സ്റ്റേഷനിൽ നിന്നും ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനു വാതകം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗെയ്ൽ കൺസ്ട്രക്ഷൻസ് ജനറൽ മാനേജർ എം.വിജു നിർവഹിച്ചു.

ഗെയിൽ സേഫ്റ്റി വാൽവ് സ്‌റ്റേഷനിൽ നിന്നും കണ്ണൻകുന്ന് മൊട്ടയിലെ അദാനിസ്‌റ്റേഷനു സമീപം സജ്ജമാക്കിയ മദർ ബ്ലോക്കിൽ ഗ്യാസ് ട്രയൽ റൺ വിജയകരമായി നടന്നിരുന്നു. ഇവിടെവരെയെത്തിയ മണമില്ലാത്ത ഗ്യാസ് പ്രത്യേക ഓഡന്റ് സെൽ വഴി കടത്തി മണം പിടിച്ചാണ് ഉപയോഗത്തിന് നൽകുക. അടുത്ത മാസം വീടുകളിലേക്കുള്ള ഗ്യാസ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. എഴുപത്തിയഞ്ചോളം കണക്ഷനുകൾ ഉദ്ഘാടന ദിവസം തന്നെ നൽകും. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുന്നതെന്ന് ജിയോഗ്രാഫിക്കൽ ഹെഡ് ജിതേഷ് രാധാകൃഷ്ണൻ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ, പഞ്ചായത്തംഗം സി. മനോഹരൻ, ഗെയ്ൽ ഡപ്യൂട്ടി ജനറൽ മാനേജർ എ. രാജ്, വില്ലേജ് ഓഫിസർ ടി.വി. മുരളീകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, GAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.