കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് പാലത്തിന് സമീപം ഫ്ലോട്ടിംഗ് റസ്റ്റോറന്റ് സ്ഥാപിക്കുന്നതിന് 3.94 കോടി രൂപയുടെ ഭരണാനുമതി. ബേപ്പൂർ മണ്ഡലത്തിൽപെട്ട കടലുണ്ടി കോട്ടക്കടവ് പാലത്തിനു സമീപത്തായി 82 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് നിർമ്മിക്കുക. ഫ്ലോട്ടിംഗ് റസ്റ്റോറന്റിൽ മിനി കിച്ചൻ , ടോയ്ലറ്റ് എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഐ.ഐ.ടി മദ്രാസ് സാങ്കേതിക പരിശോധന നടത്തി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തിയ രൂപരേഖ പരിഗണിച്ചാണ് ഭരണാനുമതി നൽകിയതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ജൂണിൽ നിർമ്മാണം ആരംഭിച്ച് ഒമ്പതു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി തുറന്നു നൽകാമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രായാനങ്ങളുടെയും ഫ്ലോട്ടിംഗ് ഘടനകളുടെയും നിർമ്മാണത്തിൽ അതികായരായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ ടൂറിസം വികസനത്തിൽ വലിയ കുതിപ്പിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |