SignIn
Kerala Kaumudi Online
Friday, 26 April 2024 6.01 PM IST

പ്രധാനമന്ത്രി ജനാധിപത്യത്തെ പരിഹസിക്കുന്നു: സുധാകരൻ

sudha
sudha

കോഴിക്കോട്: ജനാധിപത്യത്തെ പരിഹസിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. പാർലമെന്റിൽ സുപ്രധാന ബില്ലുകളെല്ലാം പാസാക്കുന്ന വേളയിൽ ആദ്യാവസാനക്കാരായിരുന്നു മുൻകാല കോൺഗ്രസ് പ്രധാനമന്ത്രിമാർ. ഇന്നത്തെ പ്രധാനമന്ത്രിയാകട്ടെ വല്ലപ്പോഴും വന്നുപോകുന്ന സന്ദർശകനും. പാസാക്കുന്ന ഓരോ ബില്ലുകൾക്കുള്ളിലും വർഗീയമായ ചേരിതിരിവ് കടന്നുകൂടിയിട്ടുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് ജില്ലാ നേതൃക്യാമ്പ് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തോട് ഒരു ബഹുമാനവുമില്ലാത്ത കാലം. ഫാസിസം അതിന്റെ പരമകോടിയിൽ. എവിടേയും വർഗീയത. എത്രപേർ എതിർത്താലും ഒരു ചർച്ചപോലും നടക്കാതെ പാസാക്കുന്ന ഏകാധിപത്യ പ്രവണത. നാടിന്റെ പോക്ക് അതീവ അപകടത്തിലാണെന്നും സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയായിരുന്നു. ഡി.സി.സി.പ്രസിഡന്റ് പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാർ മുതൽ ഡി.സി.സി അംഗങ്ങളും പോഷക സംഘടനാ പ്രതിനിധികളും സഹകരണ ബാങ്ക് പ്രസിഡൻരുമാരുമടക്കമുള്ളവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന പ്രസംഗത്തിൽ കുറച്ച് സമയം മാത്രമായിരുന്നു മാധ്യമ പ്രവർത്തകർക്ക് പ്രവേശനം. കെ.കെ.എബ്രഹാം, കെ.സി.അബു, പി.എം.നിയാസ്, എൻ.സുബ്രഹ്മണ്യൻ, കെ.ബാലനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.