റാന്നി : സപ്ലൈക്കോ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് സപ്ലൈകോ എംപ്ലോയിസ് അസോസിയേഷൻ റാന്നി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി റാന്നി മണ്ഡലം സെക്രട്ടറി എം.വി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.എസ്.വിജയകുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി ജിജോ ഉമ്മൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.സുജിത്ത്, പി.ആർ.ഉഷ, ബി.ലാലു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ബി.ലാലു (പ്രസിഡന്റ്), എ.എസ്.രമ്യ (വൈസ് പ്രസിഡന്റ്), കെ.എസ്.വിജയകുമാർ (സെക്രട്ടറി), അനന്തകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), ആർ.ശ്രീകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |