ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ഡൊമിനിയൻ ജൂൺ 10ന് തിയേറ്ററുകളിൽ. ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ഡൊമിനിയന്റെ സംവിധായകൻ. ക്രിസ് പാറ്റ്, ബ്രൈഡ് ഡല്ലാസ്, ലോറ ഡേൺ, ജസ്റ്റിസ് സ്മിത്ത് തുടങ്ങിയവർ തന്നെയാണ് ഡൊമിനിയനിൽ അണിനിരക്കുന്നത്. കൃത്രിമമായി നിർമ്മിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിംഗ്ഡം അവസാനിക്കുന്നത്. ഇതിനുശേഷം എന്തു സംഭവിക്കും എന്നാണ് ഡൊമിനിയൻ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |