കൊല്ലം: ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ തീർപ്പാകാതെയുള്ള അപേക്ഷകളിലും പരാതികളിലും നടപടി സ്വീകരിക്കുന്നതിന് അദാലത്ത് നടത്തുന്നു. ഇന്ന് രാവിലെ 10ന് കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തും. എം.നൗഷാദ് എം.എൽ.എ ആമുഖ പ്രഭാഷണം നടത്തും. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ മുഖ്യാതിഥികളാകും.
എം.എൽ.എമാരായ എം.മുകേഷ്, ജി.എസ്. ജയലാൽ, പി.സി.വിഷ്ണുനാഥ്, പി.എസ്. സുപാൽ, കെ.ബി. ഗണേഷ് കുമാർ, കോവൂർ കുഞ്ഞുമോൻ, സി.ആർ. മഹേഷ്, സുജിത് വിജയൻപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, കൗൺസിലിൽ എ.കെ. സവാദ് എന്നിവർ സംസാരിക്കും. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ സ്വാഗതവും സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ കെ.മനോജ് കുമാർ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |