മനില: ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് തോൽവി. ജാപ്പനീസ് താരം അകേൻ യാമഗുച്ചിയോട് മൂന്ന് സെറ്റ് നീണ്ട സെമി പോരാട്ടത്തിൽ തോറ്റതോടെ സിന്ധുവിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ ഗെയിം നേടിയ ശേഷമാണ് അടുത്ത രണ്ട് ഗെയിമും കൈവിട്ട് സിന്ധു തോൽവി സമ്മതിച്ചത്. 21-13, 19-21,16-21. രണ്ടാം ഗെയിമിൽ ഒരു പെനാൽറ്റി പോയിന്റ് വഴങ്ങേണ്ടി വന്നത് സിന്ധുവിന് തിരിച്ചടിയായി. ഒരു മണിക്കൂർ 6 മിനിട്ട് മത്സരം നീണ്ടു. ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ സിന്ധുവിന്റെ രണ്ടാമത്തെ മെഡലാണിത്. നേരത്തേ 2014ലും സിന്ധു വെങ്കലം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |