കോഴിക്കോട്: ലാൻഡ് റവന്യൂ വകുപ്പ് റവന്യൂ ജീവനക്കാർക്കായി സംഘടിപ്പിച്ച കലോത്സവം സമാപിച്ചു. അവസാനദിവസം എൻജിനീയേഴ്സ് ഹാളിൽ സിനിമാറ്റിക് ഡാൻസ്, മൈം, നാടൻപാട്ട്, ഏകാങ്കനാടകം എന്നിവ അരങ്ങേറി. മൂന്ന് ടീമുകൾ മാറ്റുരച്ച സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ കലക്ടറേറ്റിലെ രമ്യയും സംഘവും ഒന്നാം സ്ഥാനത്തെത്തി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം സപ്നയും സംഘവും, താമരശ്ശേരി താലൂക്കിലെ നീരജയും സംഘവും നേടി. കളക്ടറേറ്റിലെ പി. രജിലേഷും സംഘവും അവതരിപ്പിച്ച മൈം ഒന്നാമതെത്തി. കെ. സിൽജയും സംഘവും രണ്ടാം സ്ഥാനവും, കോഴിക്കോട് താലൂക്കിലെ പ്രസന്നകുമാരിയും സംഘവും മൂന്നാം സ്ഥാനവും നേടി.
നാടൻപാട്ട് കോഴിക്കോട് താലൂക്ക് ഓഫീസിലെ പ്രസന്നകുമാരിയും സംഘവും ഒന്നാം സ്ഥാനവും, കൊയിലാണ്ടി താലൂക്ക് ഓഫീസിലെ നാരായണനും സംഘവും രണ്ടാം സ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |