ഉദ്വേഗം നിറഞ്ഞഫസ്റ്റ് ലുക്ക്
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് റോഷാക്ക് എന്നു പേരിട്ടു.
ചിത്രത്തിന്റെ ഉദ്വേഗം നിറഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തന്ത്രപരമായ ഒരു സൈക്കോളജിക്കൽ ടെസ്റ്റാണ് റോഷാക്ക് .ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ആകാംക്ഷ ഉണർത്തുന്നു.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണൂർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ് തിരക്കഥ.
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് റോഷാക്ക് നിർമ്മിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |