തിരുവനന്തപുരം: സി.പി.എമ്മിനൊപ്പം ചേർന്ന ലോക് താന്ത്രിക് ജനതാദൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി. ഹാരിസിന് സി.പി.എമ്മിന്റെ വർഗ്ഗബഹുജന സംഘടനയായ കർഷകസംഘത്തിൽ ഉയർന്ന പദവി. സംഘടനയിൽ അംഗത്വത്തിനൊപ്പം സംസ്ഥാന വൈസ് പ്രസിഡന്റായി ഷേക് പി. ഹാരിസിനെ ഇന്നലെ തിരഞ്ഞെടുത്തു.
കർഷകസംഘം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാറിൽ നിന്ന് ഷേക് പി. ഹാരിസ് അംഗത്വം സ്വീകരിച്ചു. സെക്രട്ടറി വത്സൻ പനോളി, വൈസ് പ്രസിഡന്റ് എം.എം. മണി, കോലിയക്കോട് കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി എം. പ്രകാശൻ, വി.എസ്. പത്മകുമാർ, എൻ.വി. ബേബി, എം.ടി. ജോസഫ് എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |