SignIn
Kerala Kaumudi Online
Saturday, 02 July 2022 4.25 PM IST

കാസർകോട്ടെ ഷിഗെല്ല വ്യാപനം; പ്രതിരോധ നടപടികൾ കർശനമാക്കി ആരോഗ്യവകുപ്പ്‌

shigella-infection

കാസർകോട്: ഷിഗെല്ല സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ കർശനമാക്കി ആരോഗ്യവകുപ്പ്. ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നാലു പേരിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

സമീപത്തെ കിണറുകളിലെ വെള്ളം ശുചീകരിക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് ആരോഗ്യവകുപ്പ് കടന്നിരിക്കുന്നത്. സാധാരണഗതിയിൽ രണ്ട് മുതൽ ഒരാഴ്ചവരെ രോഗലക്ഷങ്ങൾ പ്രകടമാകാറുണ്ടെങ്കിലും ചിലരിൽ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കാം.

മലിന ജലത്തിലൂടെയാണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നത്. കഠിനമായ പനി, വയറിളക്കം, വയറുവേദന, ഛർദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHIGELLA INFECTION, KASARGOD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.