കോട്ടയം. സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് എന്റെ കേരളം പ്രദർശനമേളയിൽ സെമിനാർ നടന്നു. ജില്ലാ സൈബർ പൊലീസ് വിഭാഗത്തിലെ ജോർജ് ജേക്കബ് സെമിനാർ നയിച്ചു. മോർഫിംഗ്, മെസേജ് സ്പൂഫിംഗ്, കോൾ സ്പൂഫിംഗ്, ഓൺലൈൻ പണം തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം ക്രമീകരിച്ചിട്ടുണ്ട്. 1930 ആണ് ടോൾ ഫ്രീ നമ്പർ. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺ കുമാർ, സൈബർ ക്രൈം ഇൻസ്പെക്ടർ എം.ജെ അരുൺ, സബ് ഇൻസ്പെക്ടർ ജയചന്ദ്രൻ, സൈബർ സെൽ വിഭാഗത്തിലെ വി.എൻ സുരേഷ് കുമാർ, രാജേഷ് കുമാർ, പി.വി സുബിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |