ചന്ദനപ്പള്ളി : സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീർത്ഥാടക സംഗമം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷിജു ജോൺ അദ്ധ്യക്ഷത വഹിച്ചു. ഫാ.സിറിയക് കോട്ടയിൽ ക്ലാസ്സെടുത്തു. ജോൺ പനാറയിൽ കോറെപ്പിസ്കോപ്പ, പി.എസ്.ജേക്കബ്, റയ്ച്ചൽ ഡാനിയേൽ, പബ്ലിസിറ്റി കൺവീനർ വർഗീസ് കെ. ജയിംസ് കുറ്റിയിൽ, ജോസ് പള്ളിവാതുക്കൽ, പി.ജി.ജോൺ, പി.സി.തമ്പാൻ, വർഗീസ് പാറക്കൽ, പ്രൊഫ.സാബു മാത്യു, പി.ഡി.ജോയി എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ 7ന് മുന്നിന്മേൽ കുർബാന. വൈകിട്ട് 5.30ന് സന്ധ്യ നമസ്കാരം. 6.30ന് ലോക പ്രവാസി സംഗമം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഡോ.എബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ജോർജ്ജിയൻ പ്രവാസി അവാർഡ് യുനിസെഫ് സെലിബ്രിറ്റി ഗോപിനാഥ് മുതുകാടിന് സമർപ്പിക്കും. ലോക പ്രവാസി സംഘടന പ്രസിഡന്റ് മാത്യൂസ് പി.ജേക്കബ്, ജനറൽ കൺവീനർ അജി പി.വർഗീസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് മാജിക് ഫിംഗേഴ്സ് ബാന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |