തിരൂർ: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) പന്ത്രണ്ടാം ജില്ലാ സമ്മേളനം ഇന്ന് രാവിലെ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കും. മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എം.എൽ എ, നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ തുടങ്ങിയവർ മുഖ്യാതിഥികളാകും. ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി ബിൽഡ് എക്സ്പോയും തിരൂർ ടൗൺ ഹാൾ അങ്കണത്തിൽ നടക്കും. എക്സ്പോയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും..
വാർത്താ സമ്മേളനത്തിൽ ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് കെ. അഷ്റഫ്, സെക്രട്ടറി കെ.ബി. സജി, സംസ്ഥാന സമിതിയംഗം ബാബു എടയൂർ, പ്രസ് ആൻഡ് മീഡിയ കൺവീനർ സിദ്ധീഖ് ടി.പി, കറസ്പോണ്ടന്റ് സെക്രട്ടറി ടി. നഫ്സൽ ബാബു, സംസ്ഥാന സമിതിയംഗം ജമാൽ.സി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |