SignIn
Kerala Kaumudi Online
Friday, 26 April 2024 12.20 PM IST

പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു

police

കൊല്ലം: കേരളത്തിലെ പൊലീസ് സേന പൊതുസമൂഹത്തിനായി നടത്തുന്ന നല്ല പ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടുന്നുവെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എൽ. വിജയൻ അദ്ധ്യക്ഷനായി. സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ കെ. അശോകകുമാർ മുഖ്യപ്രഭാഷണം നടത്തി. അസി. കമ്മിഷണർ എ. പ്രതീപ് കുമാർ, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ്, കെ.പി.എ ജോ. സെക്രട്ടറി ഇ.വി. പ്രദീപൻ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക അംഗം കെ. സുനി, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ബദറുദ്ദീൻ, പൊലീസ് സൊസൈറ്റി സെക്രട്ടറി സനോജ്, എസ്.ഗിരീഷ്, സഞ്ചു കൃഷ്ണൻ, ബി. മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

അസോ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. വിനോദ്കുമാർ അനുശോചന പ്രമേയവും ജെ.എസ്. നെരൂദ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. പ്രവീൺ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എസ്. ഷഹീർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.