SignIn
Kerala Kaumudi Online
Saturday, 27 April 2024 10.48 AM IST

എസ് എസ് എൽ സി ഫലം ജൂൺ 15 നകം പ്രസിദ്ധീകരിക്കും,​ മൂല്യ നിർണയം മേയ് 12 മുതൽ 27 വരെയെന്ന് മന്ത്രി വി ശിവൻകുട്ടി

sslc-exame-pathanamthitta

തിരുവനന്തപുരം : എസ്.എസ്.എൽ. സി പരീക്ഷാഫലം ജൂൺ 15 നകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. .ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. എസ്.എസ്.എൽ.സി മൂല്യനിർണയം മേയ് 12 മുതൽ 27 വരെയാണ്. മൂല്യനിർണയത്തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്നും മന്ത്രി പറഞ്ഞു.

എയിഡഡ് മേഖല പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രധാന ധാരയാണ്. അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത് സർക്കാർ ആണ്. എയ്ഡഡ് വിദ്യാലയങ്ങളുടെ നീതിയുക്തവും നിയമപരവുമായ ആവശ്യങ്ങളോട് ചില ഉദ്യോഗസ്ഥർ പുറംതിരിഞ്ഞു നിൽക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പരാതികൾ കൃത്യമായി പരിശോധിക്കും. നിയമപരവും ന്യായവുമായ ആവശ്യങ്ങളും അപേക്ഷകളും സമയബന്ധിതമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.

ഓഫീസുകളിലെ ഫയൽ നീക്കം സംബന്ധിച്ച് കൃത്യമായ പരിശോധന ഉണ്ടാകും. ഇക്കാര്യത്തിൽ വിജിലൻസ് കാര്യക്ഷമമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SSLC, SSLC EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.