ഗോവൻ തീരത്ത് പിങ്ക് നിറം സ്വിം സ്യൂട്ടിൽ അവധിക്കാലം ആഘോഷിച്ച് തെന്നിന്ത്യൻ താരം ശ്രിയ ശരൺ. ബീച്ചിൽ മകൾ രാധയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ഭർത്താവ് ആൻഡ്രേയ കൊശ്ചീവ് പകർത്തിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. അതീവ സുന്ദരിയായാണ് ശ്രിയയെ ചിത്രത്തിൽ കാണുന്നത്.
റഷ്യൻ സ്വദേശി ആൻഡ്രെകൊശ്ചീവുമായുള്ള വിവാഹശേഷം കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ശ്രിയയ്ക്ക് കൂടുതൽ താത്പര്യം. രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ആണ് ശ്രിയ ശരണിന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.
മമ്മൂട്ടി ചിത്രം പോക്കരിരാജയിലൂടെ മലയാളത്തിനും ശ്രിയ ശരൺ പരിചിതയാണ്. മോഹൻലാൽ ചിത്രം കാസനോവയിലും വേഷമിട്ടു. ഹിന്ദി, കന്നട ഭാഷകളിൽ സജീവമായ ശ്രിയ കാർത്തിക് നരേന്റെ നരകാസുരൻ എന്ന ചിത്രത്തിൽ സുപ്രധാന വേഷമാണ് അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |