കോഴിക്കോട്: ഗവ.എൻജിനിയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഗമം 'നൊസ്റ്റാൾ ജെക്ക് -22 ' നാളെ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കോളേജ് അലുംനി അസോസിയേഷന്റെ ഇരുപതാം വാർഷികാത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് തീരുമാനിച്ചിക്കുന്നതെന്ന് പ്രസിഡന്റ് ഫസൽ റഹ്മാൻ, ജനറൽ സെക്രട്ടറി ഷൈജ ബിജോയ്, ട്രഷറർ എ.എം.അപർണ, ഓർഗനൈസിംഗ് സെക്രട്ടറി കെ.ഹർഷിദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.യുവ ഗവേഷകർക്ക് ഫെലോഷിപ്പ്, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് എന്നിവയും നൽകും. വ്യത്യസ്ത മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച പൂർവ വിദ്യാർത്ഥികളെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |