SignIn
Kerala Kaumudi Online
Friday, 26 April 2024 10.05 PM IST

ഗവ. കരാറുകാർ ഇന്ന് പണി​മുടക്കും

കൊല്ലം: കരാർ മേഖലയിലെ രൂക്ഷമായ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതിയുടെ നേതൃത്വത്തി​ൽ ഗവ. കരാറുകാർ ഇന്ന് സംസ്ഥാനത്ത് പണിമുടക്കുമെന്ന് ബി.എ.ഐ സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ പത്രസമ്മേളനത്തി​ൽ പറഞ്ഞു.

നിർമ്മാണ ചെലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കാനോ പുതിയവ ഏറ്റെടുക്കാനോ കഴിയാത്ത സ്ഥിതിയാണ്. ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുമായി ഏകോപന സമിതി നേതാക്കളായ വി.കെ.സി. മമ്മദ് കോയ, മോൻസ് ജോസഫ് എം.എൽഎ, നജീബ് മണ്ണേൽ, വർഗീസ് കണ്ണമ്പള്ളി തുടങ്ങിയവർ ചർച്ച നടത്തിയിരുന്നു. ഏപ്രിലി​ൽ എങ്കിലും ഇതു സംബന്ധമായ ഉത്തരുവകൾ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ ഉദ്യോഗസ്ഥ തലത്തിൽ നടപടികളൊന്നും ഉണ്ടായില്ല. ടാറിന് അനുവദിച്ച നഷ്ടപരിഹാരം പോലും കരാറുകാർക്ക് ലഭിക്കുന്നി​ല്ല.

അടങ്കൽ തുകയുടെ ആറ് ശതമാനമാണ് കരാറുകാർക്ക് നഷ്ടപ്പെടുന്നത്. ഇന്ധന വി​ല മാറുന്ന സാഹചര്യത്തിൽ വിപണി വിലയുടെ അടിസ്ഥാനത്തിൽ കരാർ തുക മാറ്റുന്ന വിലവ്യതിയന വ്യവസ്ഥ എല്ലാ കരാറുകളിലും മുൻകാല പ്രാബലത്തോടെ ഏർപ്പെടുത്തണമെന്നും കരാറുകാരുടെ ഏകോപന സമിതി ആവശ്യപ്പെട്ടു. സുരേഷ് പാലക്കോട്, നൗഷാദ് മണ്ണേൽ, ഡി.ഹരി, മൻമഥൻ പിള്ള എന്നി​വരും പത്രസമ്മേളനത്തി​ൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.