SignIn
Kerala Kaumudi Online
Friday, 26 April 2024 8.53 AM IST

ഒരു വർഷം ഒരു ലക്ഷം സംരംഭം; ബോധവത്കരണം 10 മുതൽ

news
സംരംഭം

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷ പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സംരംഭം തുടങ്ങാൻ താത്പര്യമുള്ള ആളുകളിൽ ബോധവത്കരണം നടത്തും. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം10ന് രാവിലെ 10.30 ന് കാക്കൂർ വ്യാപാര ഭവൻ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ നിർവഹിക്കും. ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി, കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.ഷാജി തുടങ്ങിയവർ പങ്കെടുക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്ക് ലൈസൻസും വായ്പയും സബ്‌സിഡിയും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.