കോഴിക്കോട്: ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഒഫ് ഫാർമസി നടത്തുന്ന സൗജന്യ ആസ്തമ പരിശോധന ക്യാമ്പ് നാളെ രാവിലെ 10 മണിക്ക് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ബ്രീതോ മീറ്റർ ടെസ്റ്റ്, സ്പൈറോമെട്രി ടെസ്റ്റ്, ആസ്തമ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും വിവിധ മരുന്നുകളുടെയും പ്രദർശനം, കൗൺസിലിംഗ് എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും.വാർത്താസമ്മേളനത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സി.ആർ.ബിജു, കോളേജ് ഫാർമസി പ്രാക്ടീസ് വിഭാഗം മേധാവി ഡോ.സിറാജ് സുന്ദരൻ, അസി. പ്രൊഫ.സഞ്ജയ് കുമാർ, അതുൽ ആനന്ദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |