കോഴിക്കോട്: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ സമ്മേളനം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ഉമ്മർ ഫാറൂഖിന് നൽകി പ്രകാശനം ചെയ്തു.
ഏകാരോഗ്യം എന്ന വിഷയം പ്രമേയമാകുന്ന സമ്മേളനം 12ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വനംമന്ത്രി എ.കെ.ശശീന്ദ്രൻ പങ്കെടുക്കും. ആരോഗ്യ സമ്മേളനത്തിൽ ആരോഗ്യം, വനം, മൃഗ പരിപാലനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ, ഡോ. ടി. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |