പന്തളം : തുമ്പമണ്ണിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം പൂർത്തിയായി. ഒരു ബൂത്തിൽ നാല് യൂണിറ്റുകൾ വീതം 28 യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചു. ഇതിന്റെ പ്രഖ്യാപനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. മുതിർന്ന വനിതാഅംഗം ലീലാമ്മ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പുരുഷഅംഗം കോശി ഫിലിപ്പ് പതാക ഉയർത്തി.
മണ്ഡലം പ്രസിഡന്റ് സഖറിയാ വർഗീസ്, ഉമ്മൻ ചക്കാലയിൽ, രാജുസഖറിയ, തോമസ് ടി. വർഗീസ്, അഡ്വ.രാജേഷ് കുമാർ, ജീജാ ബാബു, ബാബു ജോർജ്, എം.ടി.തോമസ്, റോയിക്കുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |