കോട്ടയം. ഏറ്റുമാനൂർ നഗരസഭ അമ്പലം വാർഡിൽ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 17ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കും. ഈ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു. 15ന് വൈകിട്ട് ആറു മുതൽ 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മേയ് 18നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. വാർഡിലെ വോട്ടർമാരായ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണം. വോട്ടെണ്ണൽ18 ന് രാവിലെ 10ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |