കൊച്ചി: ഓൺലൈൻ ക്ളാസിലെ ചങ്ങാതിയായ കൊച്ചി മേയർ എം. അനിൽകുമാറിനെ നേരിൽ കാണുന്നതിനായി മാലദ്വീപ് ഫുവാമുള സിറ്റി മേയർ ഇസ്മായിൽ റഫീക്ക് കുടുംബസമേതം ഇന്നലെ കൊച്ചിയിലെത്തി. യു.എൻ മേയേഴ്സ് അക്കാഡമിയിലെ ഈ വർഷത്തെ ബാച്ച്മേറ്റുകളാണ് ഇരുവരും. മേയറുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. 20 പേരാണ് അക്കാഡമിയിലെ ക്ളാസിൽ പങ്കെടുക്കുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ അക്കാഡമിയിലെ ക്ലാസുകൾ ഓൺലൈനായതിനാൽ മേയർമാർക്ക് നേരിൽ കാണാൻ അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ സന്ദർശനത്തിനായി കൊച്ചിയിൽ എത്തിയ ഇസ്മായേൽ റഫീക്ക് ഇന്നലെ മേയറുടെ ഓഫീസ് സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |