മൈലപ്ര: വേനലവധിക്കാലത്ത് കുട്ടികളുടെ കായിക പാടവം മെച്ചപ്പെടുത്തുന്നതിന് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ കായിക പരിശീലനം ആരംഭിച്ചു. സോഫ്റ്റ് ബാൾ, ബേസ്ബാൾ, വോളിബാൾ, എന്നിവയിലും, അത്ലറ്റിക്സ് ഇനങ്ങളിലുമാണ് പരിശീലനം നൽകുന്നത്. കായികാദ്ധ്യാപിക ലിജി എം.സി നേതൃത്വം നൽകുന്നു. പരിശീലനത്തിന്റെ ഉദ്ഘാടനം സ്കൂൾ ലോക്കൽ മാനേജർ ഫാ.പോൾ നിലക്കൽ നിർവഹിച്ചു. ഹെഡ്മാസ്റ്റർ സജി വർഗീസ്, പി.ടി.എ പ്രസിഡന്റ് ജോഷി കെ.മാത്യു, ജോർജ് യോഹന്നാൻ, ഗംഗ എസ് .നായർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |