SignIn
Kerala Kaumudi Online
Friday, 26 April 2024 2.31 PM IST

സർക്കാർചിലവിൽ വി.സിയുടെ കേസ് നടത്തിപ്പ്: സിൻഡിക്കേറ്റിനെതിരെ ഗവർണ്ണർക്ക് പരാതി

kannur

കണ്ണൂർ: ഡോ.ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പുനർനിയമനം നൽകിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വൈസ് ചാൻസലർക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്തുവാനുള്ള കണ്ണൂർ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്നും ആശ്യപ്പെട്ട് ഗവർണർക്ക് നിവേദനം.
ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഷിനോ പി.ജോസ് എന്നിവർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സ്‌പെഷൽ അപ്പീൽ ഹർജിയിൽ എതിർ കക്ഷികളായ ഗവർണർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡോ. ഗോപിനാഥ് രവീന്ദ്രൻ, സർവകലാശാല രജിസ്ട്രാർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി വി.സി നിയമനം പാടില്ലെന്ന സുപ്രീം കോടതിനിർദ്ദേശം മറികടന്ന് ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വി.സിയായി പുനർനിയമനം നൽകിയതിനെതിരായുള്ള പുന:പരിശോധനാ ഹർജിയിൽ പുനർനിയമനത്തിന് പ്രായപരിധിയോ, യു.ജി.സി വ്യവസ്ഥ അനുസരിച്ചുള്ള കമ്മിറ്റി ശുപാർശയോആവശ്യമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരേയാണ് ഹർജിക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.

ഡോ. ഗോപിനാഥ് രവീന്ദ്രനെ വ്യക്തിപരമായ നിലയിൽ എതിർ കക്ഷിയാക്കി ഫയൽ ചെയ്തിട്ടുള്ള അപ്പീലിൽ സ്വന്തം നിലയിൽ അഭിഭാഷകനെ നിയോഗിക്കുന്നതിന് പകരം പൊതു ഖജനാവിലെ പണം ഉപയോഗിച്ച് അഭിഭാഷകനെ നിയോഗിക്കാൻ എതിർ കക്ഷിക്കാരനായ വൈസ് ചാൻസർ അദ്ധ്യക്ഷനായുള്ള സിൻഡിക്കേറ്റ് കൈകൊണ്ട തീരുമാനം അധികാര ദുർവിനിയോഗമാണെന്നാണ് ആരോപണം.
ടെക്‌നോളജി യൂണിവേഴ്സിറ്റി വി.സിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വി.സിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകനുള്ള ഫീസ് നൽകാൻ സർവകലാശാല വിയോജിച്ചിരുന്നപ്പോഴാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് വിസിക്ക് വേണ്ടി സീനിയർ അഭിഭാഷകനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും ചാൻസലർ കൂടിയായ ഗവർണ്ണർക്ക് അയച്ച നിവേദനത്തിൽ സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി അയച്ച നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.