നാദാപുരം: വളയത്ത് അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ബീഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വളയം കല്ലാച്ചി റോഡ് പ്രവൃത്തിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് കുത്തേറ്റത്. ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളയത്ത് വാടക വീട്ടിൽ താമസിക്കുകയായിരുന്നു. രണ്ടുപേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |