കോഴിക്കോട് : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിഷൻ അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പതിനായിരം ക്യുബിക് മീറ്റർ വിസ്തൃതിയുള്ള 75 കുളങ്ങൾ നിർമ്മിക്കാൻ പദ്ധതി. ഒരു ഏക്കർ വിസ്തൃതിയും 10000 ക്യുബിക്ക് മീറ്റർ ജലസംഭരണ ശേഷിയുമുള്ള കുളങ്ങൾ പുതിയതായി നിർമ്മിക്കുന്നതിനോ നിലവിലുള്ള കുളങ്ങൾ ഈ സംഭരണ ശേഷിയിലേക്ക് ഉയർത്തുകയോ ചെയ്യാനാണ് പദ്ധതി.
കേന്ദ്ര സർക്കാർ ലഭ്യമാക്കിയിട്ടുള്ള പട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ കുളം നിർമ്മിക്കുന്നതിന്റെ സാദ്ധ്യതാ പഠനം ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചു നടന്നുവരുന്നുണ്ട്. ആഗസ്റ്റ് 15 നകം പദ്ധതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |