SignIn
Kerala Kaumudi Online
Friday, 26 April 2024 1.13 PM IST

ബോധവത്ക്കരണയജ്ഞവുമായി ഗൈനക്കോളജിസ്റ്റുകൾ: 'നൃത്തം ചവിട്ടി ആരോഗ്യം നേടൂ "

dance
ഡാന്‍സ് കളിക്കൂ ആരോഗ്യം നേടൂവെന്ന സന്ദേശവുമായി പയ്യാമ്പലത്ത് ഗൈനക്കോളജിസ്റ്റുമാര്‍ ഒത്തുകൂടിയപ്പോള്‍

കണ്ണൂർ:ഡാൻസിലൂടെ ആരോഗ്യം നേടുവെന്ന സന്ദേശവുമായി കണ്ണൂരിലെ ഗൈനക്കോളജി്ര്രസ്സുകൾ
ഡാൻസ് ടു ഡിഫീറ്റ് ദി ഡിസീസ് ' എന്ന വ്യത്യസ്തമായ ഒരു ബോധവത്കരണ യജ്ഞവുമായാണ് കണ്ണൂരിലെ ഗൈനക്കോളജിസ്റ്റുകൾ ഇന്നലെ പയ്യാമ്പലം ബീച്ചിൽ എത്തിയത്.

ജീവിതചര്യയുമായി ബന്ധപ്പെട്ട രോഗാവസ്ഥകൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ വ്യായാമത്തിലൂടേയും നല്ല ജീവിതരീതിയിലൂടെ ഫലപ്രദമായ രോഗപ്രതിരോധമെന്ന സന്ദേശമാണ് ഇതിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ബോധവത്ക്കരണസന്ദേശപരിപാടിയിൽ സബ് കളക്ടർ അനുകുമാരിയും പങ്കുചേർന്നപ്പോൾ ആവേശം കൂടി.
കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഷൈജസ്, ഡാൻസ് മാസ്റ്റർ സാദിഖ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഡോക്ടർമാരായ അജിത്, സിമി കുര്യൻ,സംഗീത, മിനി ബാലകൃഷ്ണൻ, ഗീത മേക്കൊത്ത് തുടങ്ങിയവർ പങ്കെടുത്തു. ഇതിനോടൊപ്പം സ്തനാർബുദത്തെക്കുറിച്ചും, ഗർഭാശയഗള കാൻസർ എന്നിവയെ കുറിച്ചുള്ള ലഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം സബ് കളക്ടർ അനുകുമാരി നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.