കാഞ്ഞങ്ങാട് : പട്ടാപ്പകൽ ക്വട്ടേഷൻ ആക്രമണം നടത്തി സ്വർണ്ണവും പണവും കാറും ഉൾപ്പെടെ 40 ലക്ഷത്തിലേറെ രൂപയുടെ മുതലുകൾ കൊള്ളയടിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മാവുങ്കാൽ കല്ല്യാൺ റോഡിലെ അശ്വിൻ(26), കോട്ടപ്പാറയിലെ മുകേഷ്(36) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്.ഐ കെ.പി.സതീഷ് അറസ്റ്റ് ചെയ്തത്. ദുർഗ്ഗാ ഹൈസ്കൂൾ റോഡിലെ ദേവദാസിനെയും ഭാര്യയേയും ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിൽ ഒരു പ്രതി നേരത്തെ പിടിയിലായിരുന്നുവെങ്കിലും മറ്റ് പ്രതികൾ പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രതികളെ പിടിക്കാൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തി. കവർച്ച ചെയ്ത കാർ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടയിൽ ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനുള്ള പ്രതികളുടെ നീക്കവും പരാജയപ്പെട്ടു. ചോദ്യം ചെയ്യൽ പൂർത്തിയായാൽ പ്രതികളെ ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |