SignIn
Kerala Kaumudi Online
Friday, 26 April 2024 4.46 PM IST

പാചകവാതക വിലക്കയറ്റം: മാർച്ചും ധർണയും

img20220512
കർഷക തൊഴിലാളി യൂണിയൻ വനിതകൾ മുക്കം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ കെ.ടി.ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തിരുവമ്പാടി ഏരിയാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തി. കെ.എസ്.കെ.ടി.യു തിരുവമ്പാടി ഏരിയാ സെക്രട്ടറി കെ.ടി.ശ്രിധരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം സുബീന അദ്ധ്യക്ഷത വഹിച്ചു. കെ.പി.ചാക്കോച്ചൻ ,കെ.കെ.ദിവാകരൻ, രഞ്ജി ഷാജികുമാർ, റീന സാബു എന്നിവർ പ്രസംഗിച്ചു. മഹിള അസോസിയേഷൻ മുക്കം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.ലസിത ഉദ്ഘാടനം ചെയ്തു. എ.എം.ജമീല അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.പി.ചാന്ദ്നി, പ്രജിത പ്രദീപ്, പി.സാബിറ, സൗമിനി തടത്തിൽ, ഷൈലജ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.