കോഴിക്കോട്: ഐ.ടി.ഐ സ്റ്റുഡന്റ്സ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐയ്ക്ക് ഉജ്ജ്വല വിജയം. തിരഞ്ഞെടുപ്പ് നടന്ന 12 ഐ.ടി.ഐകളിൽ പതിനൊന്നിലും എസ്.എഫ്.ഐ. വിജയിച്ചു. 10 ഐ.ടി. ഐകളിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ ചരിത്ര മുന്നേറ്റം കുറിച്ചു.
നോമിനേഷൻ അവസാനിച്ച ഘട്ടത്തിൽ നാല് ഐ.ടി.ഐകളിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചിരുന്നു. വളയം ഗവ.ഐ.ടി.ഐ, നരിപ്പറ്റ ഗവ.ഐ.ടി.ഐ, വില്യാപ്പള്ളി ഗവ.ഐ.ടി.ഐ, കൊടുവള്ളി ഗവ.ഐ. ടി. ഐ എന്നിവിടങ്ങളിലാണ് എതിരില്ലാതെ വിജയിച്ചത്.
മാളിക്കടവ് ഗവ.ഐ.ടി.ഐ, ഗവ.വുമൻസ് ഐ.ടി.ഐ, കൊയിലാണ്ടി ഗവ.ഐ.ടി.ഐ, ബേപ്പൂർ ഗവ.ഐ.ടി.ഐ, മണിയൂർ ഗവ.ഐ.ടി.ഐ, മുതുകാട് ഗവ.ഐ.ടി.ഐ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും വിജയിച്ചു. തിരുവമ്പാടി ഗവ.ഐ.ടി.ഐയിൽ നാല് സീറ്റുകൾ വിജയിച്ച് യു.ഡി.എസ്.എഫിൽ നിന്ന് യൂണിയൻ തിരിച്ചു പിടിച്ചു. ചരിത്രത്തിലാദ്യമായാണ് മാളിക്കടവ് ഗവ.വനിതാ ഐ.ടി.ഐയിൽ എസ്.എഫ്.ഐ വിജയിച്ചത്. ചാത്തമംഗലം ഗവ. ഐ.ടി.ഐയിൽ രണ്ട് സീറ്റുകൾ എസ്.എഫ്.ഐ പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |