കൊടുങ്ങല്ലൂർ: കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം 15ന് കൊടുങ്ങല്ലൂർ ടൗൺഹാളിൽ നടക്കും. ഞായറാഴ്ച രാവിലെ 9ന് പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, സംസ്ഥാന സെക്രട്ടറി പി. സെയ്ദാലിക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. അബു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.കെ. കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും. പ്രവാസി ക്ഷേമ പുനരധിവാസ പദ്ധതികളിലൂടെ സർക്കാർ പ്രവാസികളെ ചേർത്തുപിടിച്ചതിൽ നന്ദിയുണ്ടെന്ന് സ്വാഗത സംഘം നേതാക്കൾ പറഞ്ഞു. സ്വാഗത സംഘം രക്ഷാധികാരി കെ.കെ. അബീദലി, ജനറൽ കൺവീനർ എം.കെ. ശശിധരൻ, പ്രവാസി സംഘം ജില്ലാ ട്രഷറർ ഹബീബ് റഹ്മാൻ, കെ.എം. പ്രകാശൻ, ഉണ്ണി പനങ്ങാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |