വടകര: ആയഞ്ചേരി പൈങ്ങോട്ടായിലെ പ്രവാസി കൂട്ടായ്മയായ പി.എം.ജി.സി.സി യും മഹല്ല് വിദ്യാഭ്യാസ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കിളിക്കൂട്ടം ദിദ്വിന ക്യാമ്പ് സമാപിച്ചു. യു.പി, ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. വിനോദവും വിജ്ഞാനവും പകർന്നു നൽകിയ ക്യാമ്പിൽ നേതൃപാടവം, വ്യക്തിത്വ വികാസം, ജീവിത നൈപുണികൾ, ഒരുമ, സഹകരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകൾക്ക് സിജി പരിശീലകരായ സിറാജുദ്ധീൻ പറമ്പത്ത്, എ.പി അഷ്റഫ്, നസീബ ബഷീർ, മുബീന അംറ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം തോടന്നൂർ എ.ഇ.ഒ സി.കെ ആനന്ദകുമാർ നിർവഹിച്ചു. ക്യാമ്പിന് മുന്നോടിയായി സംഘടിപ്പിച്ച രക്ഷാകർതൃ ശിൽപ്പശാല പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഷാഫി പാപ്പിനശ്ശേരി, സമീർ വേളം എന്നിവർ ക്ലാസുകൾ നയിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിന് കുഞ്ഞബ്ദുല്ല മഠത്തിൽ, കെ.സി മുത്തലിബ്, കെ.എ മുഹമ്മദ് ജാബിർ, എ.കെ അബ്ദുലത്തീഫ്, എ.കെ റിയാസ്, കെ.വി സഫീർ,സി.പി അബ്ദുറഹ് മാൻ,പി.സി സലാം, കെ.വി ജൗഹർ, എ.കെ നാസിം, നസീഫ് പുനത്തിൽ, സി.എം തൻസീം, സിറാജ് കുറുവങ്ങാട്ട്, ടി.എച്ച് ഫുആദ്, എ.കെ.സി കുഞ്ഞബ്ദുല്ല, ടി.എച്ച് നാസിർ,എ.കെ അബ്ദുസലാം, ടി.കെ മൂസ,ടി.എച്ച് മുഹമ്മദ്, കെ.സി കുഞ്ഞബ്ദുല്ല, എ.കെ നാസിം, വി.കെ ഷാദിയ, സി.പി നസ്ലി, കെ ഫാഇസ, നാദിയ സഫീർ, ഷംന ജൗഹർ, എ.കെ റഹ് മത്ത്, സി.പി സൗദ, കെ.വി ഫൗസിയ, വി.കെ സാബിറ എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |