കൽപ്പറ്റ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ 3 ഷട്ടറുകൾ നാളെ രാവിലെ 10 മുതൽ 5 സെ.മീറ്റർ വീതം തുറന്ന് ജലം പുറത്തേക്ക് വിടും. പുഴയിലെ നീരൊഴുക്ക് വർദ്ധിക്കുന്നതിനും ജലനിരപ്പ് 65 മുതൽ 85 സെ.മീ. വരെ ഉയരാനും സാദ്ധ്യതയുള്ളതിനാൽ കാരാപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.