SignIn
Kerala Kaumudi Online
Friday, 26 April 2024 3.59 PM IST

അതിതീവ്ര മഴ: കണ്ണൂർ ജില്ലയിൽ ജാഗ്രത; മുന്നൊരുക്കങ്ങൾ

കണ്ണൂർ: കേരളത്തിൽ അതിതീവ്ര മഴക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിക്കുകയും കണ്ണൂർ ജില്ലയിൽ 16ന് റെഡ് അലേർട്ട് പ്രഖ്യാപി

ക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ തഹസിൽദാർമാർക്ക് കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിച്ച് പരിശോധന നടത്താൻ കളക്ടർ നിർദ്ദേശിച്ചു. ശനിയാഴ്ച രാത്രി തന്നെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നതായി കളക്ടർ അറിയിച്ചു. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം.
ജില്ലയിലെ 10 ഫയർ ഫോഴ്‌സ് സ്‌റ്റേഷനുകളും സുസജ്ജമാണെന്ന് അറിയിച്ചു. ഉത്സവം നടക്കുന്ന കൊട്ടിയൂർ മേഖല സുരക്ഷിതമാണ്. ഓൺലൈൻ യോഗത്തിൽ എ.ഡി.എം കെ.കെ ദിവാകരൻ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

24 മണിക്കൂറിൽ 204.5മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന മഴയാണ്.

മേയ് 18നും 19നും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയാണ് ഓറഞ്ച് അലേർട്ട്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
17ന് കണ്ണൂർ ജില്ലയിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം

തീരങ്ങളിൽ കടലാക്രമണ ജാഗ്രത പാലിക്കണം

മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണ

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കുക

കൺട്രോൾ റൂമുകൾ തുറന്നു

കണ്ണൂർ ജില്ലാ കളക്ടറേറ്റിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ നമ്പറുകൾ: കളക്ടറേറ്റ് 04972 700645, 9446682300, കണ്ണൂർ താലൂക്ക് 04972 704969, തലശേരി 0490 2343813, പയ്യന്നൂർ 04985 204460, ഇരിട്ടി 0490 2494910, തളിപ്പറമ്പ് 0460 2203142. ഇവ 24 മണിക്കൂറും പ്രവർത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.