തിരുവല്ല: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഡെവലപ്പ്മെന്റ് അമ്പയേഴ്സ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിനോദ് ബാബുവിനെയും നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂര്യ സുകുമാരനെയും ഏദൻ ആപ്പിൾ ടോമിനെയും ലീസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. ക്രിക്കറ്റ് അക്കാദമിയുടെ ഉദ്ഘാടനം മുൻ ക്ലബ് ക്യാപ്റ്റൻ ഫാ.ജെറി കുര്യൻ നിർവഹിച്ചു. ക്ലബ് സെക്രട്ടറി ജോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ സജികുമാർ, ജേക്കബ് വർഗീസ്, മാത്യു ഫിലിപ്പ്, ജോ.സെക്രട്ടറി പ്രദീപ് കുമാർ, കമ്മിറ്റിയംഗം ഹാരിസ് പി.എച്ച് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |