തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആർ.ടി, ഡയറ്റ്, സമഗ്രശിക്ഷ കേരളം എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന അവധിക്കാല അദ്ധ്യാപക സംഗമം തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ റെസിഡൻഷ്യലായി നടത്തപ്പെടുന്നു. പരിശീലനം കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനായി ആദ്യഘട്ടത്തിൽ എൽ.പി വിഭാഗം അദ്ധ്യാപകർക്കായി 40 പേരടങ്ങുന്ന രണ്ട് ബാച്ചുകളിലായാണ് റെസിഡൻഷ്യൽ പരിശീലനം സംഘടിപ്പിക്കുന്നത്. ഇന്ന് മുതൽ 19 വരെ കുമളി ശിക്ഷക് സദനിലും 19 മുതൽ 21 വരെ അടിമാലി ആത്മജ്യോതിയിലുമാണ് പരിശീലനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പരിശീലനങ്ങളുടെ അക്കാദമികമായ മേൽനോട്ടം ഡയറ്റിനും സംഘാടന ചുമതല സമഗ്രശിക്ഷ കേരളയുടെ കീഴിലുള്ള ബി.ആർ.സികൾക്കുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |