പരപ്പനങ്ങാടി: ചോനാംകണ്ടം തറവാട്ട് വീട്ടിൽ കുടുംബ സംഗമത്തിന് വിശിഷ്ടാതിഥിയായി ആസാം റൈഫിൾസ് ഡയറക്ടർ ജനറൽ ചോനാംകണ്ടത്തിൽ പ്രദീപ് ചന്ദ്രൻ നായരെത്തിയത് ശ്രദ്ധേയമായി. നാട്ടുകാരനും അയൽവാസിയും കൂടിയായ പ്രദീപ്ചന്ദ്രൻ നായരെത്തുന്നത് സംബന്ധിച്ചുള്ള സുരക്ഷയൊരുക്കലിന്റെ ഭാഗമായി നെടുവ ഗവ. ഹൈസ്കൂളിൽ പരിസരത്തും സുരക്ഷാ പരിശോധനയും നടന്നിരുന്നു. പൊലീസ്, പട്ടാള സുരക്ഷയോടെ ഒരു കുടുംബ സംഗമം നടന്നതിന്റെ ആകാംക്ഷയിലും സന്തോഷത്തിലുമാണ് നെടുവ ചോനാംകണ്ടത്തിൽ തറവാട്ടുകാരും സ്കൂൾ പരിസരത്തെ വീട്ടുകാരും.
വർഷങ്ങളായി ചോനാംകണ്ടം തറവാട്ടിൽ കാവ് പൂജ നടക്കാറുണ്ടെങ്കിലും ഇത്തവണ പൂജയോട് അനുബന്ധിച്ച നടന്ന കുടുംബ സംഗമത്തിൽ രാജ്യത്തിന്റെ സുരക്ഷാ പദവി വഹിക്കുന്ന ഒരാൾകൂടി പങ്കെടുത്ത് വേറിട്ടകാഴ്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |