മനസിന്റെ താളക്രമത്തിലെ പിഴവാണ് വിഷാദം. സമൂഹത്തിന്റെ ഏത് മേഖലയിലുള്ളവരെയും ബാധിക്കാം ഇത്. വിഷാദത്തിന് വ്യക്തിയുടെ സാമൂഹ്യ അന്തരീക്ഷവുമായോ കുടുംബസാഹചര്യവുമായോ ബന്ധം വരണമെന്നില്ല. അതേസമയം ചില പാരമ്പര്യ ഘടകങ്ങൾക്ക് വിഷാദവുമായി ബന്ധമുണ്ട് .
പരീക്ഷയിലേത് ഉൾപ്പെടെ ചില പരാജയങ്ങൾ, ചില ദുരന്തങ്ങൾ, പ്രണയപരാജയങ്ങൾ എന്നിവ കാരണം ദു:ഖം തീവ്രമാകുന്ന അവസ്ഥ പിന്നീട് വിഷാദത്തിന് വഴിമാറിയേക്കാം.
ഒന്നിനോടും താത്പര്യമില്ലാതിരിക്കുക, മൗനമായ അവസ്ഥ, പ്രതീക്ഷയില്ലായ്മ, ദൈനംദിന കാര്യങ്ങളിൽ പോലും താത്പര്യമില്ലാതിരിക്കുക, വസ്ത്രധാരണം അലക്ഷ്യമോ വൃത്തിയില്ലാത്തതോ ആകുക, കുളിക്കാൻ പോലുമുള്ള മടി, ഉറക്കക്കുറവ്, സാധാരണയിൽ കവിഞ്ഞ ഉറക്കം, കുറ്റബോധം എന്നിവ വിഷാദത്തിന്റെ ലക്ഷണങ്ങളാണ്. വിഷാദമുള്ളയാൾ വൈദ്യസഹായം തേടാൻ തയാറായെന്ന് വരില്ല. കുടുംബാംഗങ്ങളിലോ സുഹൃത്തുക്കളിലോ ബന്ധുക്കളിലോ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവരെ മന:ശാസ്ത്രജ്ഞന്റെ അടുത്തെത്തിക്കാൻ മുൻകൈയെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |