കണ്ണൂർ:സംസ്ഥാനത്ത് അറവ് മാലിന്യ സംസ്കരണത്തിന് നൽകിയ സമഗ്രസംഭാവനയെ മാനിച്ച് ഡോ.പി.വി. മോഹനനെ ആദരിച്ചു. മട്ടന്നൂരിലെ ആധുനിക റെന്ററിoഗ് പ്ലാന്റിന്റെ ഉദ്ഘാടന വേദിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മോഹനനെ പൊന്നാടയണിയിച്ച് ആദരിച്ചു.
സംസ്ഥാനത്ത് കോഴി അറവ് മാലിന്യങ്ങൾ സംസ് കരിക്കുന്നതിന് റെന്ററിംഗ് പ്ലാന്റുകൾ സ്ഥാപിക്കുവാൻ മുൻ കൈയെടുത്തത് ഡോ. മോഹനനാണ്. സംസ്ഥാനമൊട്ടാകെ 30 ലധികം പ്ലാന്റുകൾ ഇദ്ദേഹം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. റെന്ററിoഗ് പ്ലാന്റുകളുടെയും കോഴിക്കടകളുടെയും പ്രവർത്തനങ്ങൾ മോണിട്ടർ ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ഒരു ഗൈഡ് ലൈൻ പുറത്തിറക്കുകയുണ്ടായി. കൂടാതെ അറവ് മാലിന്യ സംസ്കരണത്തിന് മലിനീകരണനിയന്ത്രണ ബോർഡ് ഒരു പ്രവർത്തന മാർഗ്ഗരേഖയും പുറത്തിറക്കി. ഇതിലെല്ലാം ഡോ. മോഹനന്റെ സേവനമുണ്ടായിരുന്നു. കേരളത്തെ അറവ് മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുവാനുള്ള ആശയത്തിനു പിന്നിലും ഡോ. മോഹനനാണ് പ്രവർത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |