മലയാളികളുടെ പ്രിയ താരമാണ് റിമ കല്ലിങ്കൽ. സിനിമയിലൂടെ മാത്രമല്ല സമൂഹമാദ്ധ്യമങ്ങളിലൂടെ നടി പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും ആരാധകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അടുത്തിടെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒറ്റ നോട്ടത്തിൽ ചിത്രശലഭം പോലെ തോന്നിക്കുന്ന കോസ്റ്റ്യൂമാണ് റിമ ധരിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഡിസൈനറായ രാഹുൽ മിശ്രയാണ് താരത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. പുഷ്പ മാത്യൂ ആണ് സ്റ്റൈലിംഗ്. ഫെമി ആന്റണിയാണ് മേക്കപ്പ്, ബേസിൽ പൗലോയാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.