SignIn
Kerala Kaumudi Online
Friday, 26 April 2024 1.29 PM IST

പുസ്‌തകപ്രകാശന ചടങ്ങിലെ കാഴ്‌ചക്കാർക്കിടയിൽ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ; വൈറലായി ചിത്രങ്ങൾ

dravid

ബംഗളൂരു: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്‌റ്റ് ബാറ്റ്‌സ്‌മാന്മാരിൽ ഒരാൾ. കോടിക്കക്കിന് ആരാധകരുടെ പ്രിയപ്പെട്ട "ദി വാൾ'. ഇതിനെല്ലാം ഉപരി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ. വിശേഷണങ്ങൾ ഏറെയുള‌ള രാഹുൽ ദ്രാവിഡ് പക്ഷെ തന്റെ വ്യക്തിജീവിതത്തിൽ തികച്ചും ലാളിത്യം കാത്തുസൂക്ഷിക്കുന്നയാളാണ്. വിരമിച്ച ശേഷവും അദ്ദേഹത്തിന്റെ ആരാധക നിരയ്‌ക്ക് തെല്ലും കുറവില്ല. തന്റെ ലാളിത്യം കൊണ്ട് ദ്രാവിഡ‌് കഴിഞ്ഞ ദിവസവും വാർത്തകളിൽ നിറഞ്ഞു. ബംഗളൂരുവിൽ മുൻ ഇന്ത്യൻ നായകൻ ഗുണ്ടപ്പ വിശ്വനാഥിന്റെ ആത്മകഥാ പ്രകാശന ചടങ്ങിൽ പങ്കെടുത്ത താരം കാണികൾക്കിടയിൽ അവസാനത്തെ നിരയിലാണ് ഇരിപ്പുറപ്പിച്ചത്.

താരപകിട്ടൊന്നുമില്ലാതെ ചടങ്ങിൽ അവിടെയിരുന്ന ദ്രാവിഡ് പിന്നീട് വിശ്വനാഥ് അദ്ദേഹത്തെ വിളിച്ച് മുന്നിലിരിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് മുൻനിരയിലേക്ക് വന്നിരുന്നത്. അതും മനസില്ലാ മനസോടെ. പിന്നീട് ദ്രാവിഡിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാൻ തിരക്കും ഉണ്ടായതായി ചടങ്ങിൽ പങ്കെടുത്തവർ പറയുന്നു. സംഭവം സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇത്ര ഉന്നതിയിലെത്തിയ ആളുടെ ലാളിത്യം കണ്ടുപഠിക്കേണ്ടതാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RAHUL DRAVID, GUNDAPPA VISWANATH, BOOK RELEASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.