SignIn
Kerala Kaumudi Online
Friday, 26 April 2024 9.55 AM IST

പട്ടികവിഭാഗ ക്ഷേമപദ്ധതിക്ക് മേൽനോട്ട സമിതികൾ

v

തിരുവനന്തപുരം:പട്ടികജാതി, പട്ടികവർഗ ക്ഷേമപദ്ധതികളുടെ നടത്തിപ്പിന് നിയോജക മണ്ഡലാടിസ്ഥാനത്തിൽ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ജില്ലാ പട്ടികജാതി വികസന ഓഫീസർ അല്ലെങ്കിൽ അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്കാണ് ചുമതല.എം.എൽ.എ ചെയർമാനും പട്ടികജാതി വികസന ഓഫീസർ കൺവീനറുമായിരിക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി / പട്ടികവർഗ്ഗ അംഗങ്ങൾ, പ്രോജക്ട് ഓഫീസർ / ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ, ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗ മേധാവികൾ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും.

കീഴടങ്ങിയ മാവോയിസ്റ്റിന് വീട്

കീഴടങ്ങിയ മാവോയിസ്റ്റ് കർണ്ണാടക സ്വദേശി ലിജേഷ് എന്ന രാമുവിന്റെ പുനരധിവാസത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ എറണാകുളത്ത് വീട് നൽകും.
ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്ന് 45 കോടിയുടെ വായ്പ ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് വഴി അംഗങ്ങളായ ദരിദ്ര പിന്നോക്ക വിഭാഗങ്ങൾക്ക് ലഭ്യമാക്കാൻ അനുമതി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA CABINET MEET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.