രാമനാട്ടുകര: ജനകീയാസൂത്രണ പദ്ധതി 2020-21 സാമ്പത്തിക വർഷത്തിൽ രാമനാട്ടുകര മുൻസിപ്പാലിറ്റി കൃഷിഭവൻ ചട്ടിയിൽ പച്ചക്കറി കൃഷി ഉദ്ഘാടനം രാമനാട്ടുകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്റ റഫീഖ് നിർവഹിച്ചു.. മുൻസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലായി 550 കുടുംബങ്ങൾക്കാണ് പച്ചക്കറി ചട്ടി വിതരണം ചെയ്തത്.. പച്ചക്കറി ചട്ടിയുടെ കൂടെ ജൈവ വളവും പച്ചക്കറി വിത്തും നൽകി.. വൈസ് ചെയർമാൻ .കെ സുരേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി ടി നദീറ, വി എം പുഷ്പ, കെ എം യമുന കൗൺസിലർമാരായ അൻവർ സാദിഖ് പി ,കെ സലീം,ജസ്ന , കൃഷി ഓഫീസർ സായൂജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |